രതീഷിനെ “മികച്ച ദേശസ്നേഹി”യായി UNESCO തിരഞ്ഞെടുത്തതായി അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട്
തോപ്രാംകുടി : തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി പ്രസ്താവന ചൂടുപിടിക്കുന്നതിനിടയില്‍ ഇതാ അമിത ദേശസ്നേഹം ബസ് അപകടത്തില്‍ കലാശിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. തോപ്രാംകുടി – അമ്പാടിമുക്ക് റൂട്ടില്‍ ഓടുന്ന ” ഭാരതമാതാ” ബസ്സ് ആണ് അപകടത്തിലായത്.
തീവ്ര രാജ്യസേന്ഹി ആയ ഡ്രൈവര്‍ ദേശീയ ഗാനമായ “ജനഗനമന” ആയിരുന്നു റിംഗ് ടോണ്‍ ആയി ഇട്ടിരുന്നത്. ബസ് ഓടിക്കൊണ്ടിരുക്കുന്നിടെ അവിചാരിതമായി മൊബൈല്‍ ബെല്‍ അടിച്ചപ്പോള്‍ ഡ്രൈവര്‍ സകലതും മറന്ന് എണീറ്റ് നിന്ന് സല്യൂട്ട് അടിച്ചതാണ് അപകടത്തില്‍ കലാശിച്ചത്.
അപകടത്തില്‍ നിരവധിപേര്‍ക്ക് പരിക്ക് സംഭവിച്ചു , എന്നാല്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബസ് ഡ്രൈവര്‍ രതീഷ് കുമാര്‍ (27) തോപ്രാംകുടി ശാഖയിലെ പ്രാന്ത പ്രമുഖ് ആണ്. അപകടം സംഭവിച്ചെങ്കിലും തനിക്ക് അഭിമാനം ഉണ്ടെന്ന് രതീഷ് തേങ്ങാക്കൊല ന്യൂസിനോട് പറഞ്ഞു. രതീഷിനെ പോലുള്ള രാജ്യസ്നേഹികളെ പുതുതലമുറ മാതൃകയാക്കണമെന്ന് പ്രശസ്ത സംവിധായകനും രാജ്യസ്നേഹിയുമായ മേജര്‍ രവി പറഞ്ഞു. അടുത്ത മാസം മൂന്നിന് ‘വാനരസേന – തോപ്രാംകുടി’ വക സ്വീകരണം ഒരിക്കിയിട്ടുണ്ട്. രതീഷിനെ “മികച്ച ദേശസ്നേഹി”യായി UNESCO തിരഞ്ഞെടുത്തതായി അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട് .