“ഉത്തരാധുനിക “ബലാത്സംഗ കവിത”ക്ക് ഗോ രക്ഷക് സേന പുരസ്കാരം നല്‍കും: കവിയെ ഗോവിന്ദ ചാമി പൊന്നാട അണിയിക്കും!”

സാമിന്‍റെ വൈറല്‍ ആയ “സഖാവ്” കവിതയിലെ “കൊല്ല പരീക്ഷ എത്തിയിട്ടും ജയിലില്‍ കഴിയുന്ന സഖാവ്” പ്രസ്തുത ബലാത്സംഗ കേസിലെ പ്രതിയാണോ എന്നും നാനാ ഭാഗത്ത് നിന്നു  ചോദ്യങ്ങള്‍ ഉയരുന്നുണ്ട്
 തിരുവനന്തപുരം : ബലാല്‍സംഗിയെ പ്രണയിച്ച ഇരയുടെ “പ്രണയം” ഇതിവൃത്തമാക്കിയ “പടര്‍പ്പ്‌” എന്ന ഉത്തരാധുനിക ബലാത്സംഗ കവിതയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം. കൈരളി ചാനലിലെ ജെ.ബി ജങ്ക്ഷനില്‍ ആണ് “സഖാവ്” കവിതാ ഫയിം സാം മാത്യു തന്‍റെ പുതിയ കൃതി അവതരിപ്പിച്ചത്. സഖാവ് ജോണ്‍ ബ്രിട്ടാസും സംഘവും ഹര്‍ഷാരവത്തോടെ സ്വീകരിച്ച കവിത സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് “ഗോ  രക്ഷാ സേന”യുടെ അവാര്‍ഡ്‌ പ്രഖ്യാപനം!

ഹരിയാന പോലുള്ള  ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഗോ രക്ഷാ സേന ബീഫ് കഴിക്കുന്ന സ്ത്രീകള്‍ക്ക് ശിക്ഷയായി ബലാല്‍സംഗം നടത്തി വാര്‍ത്തകളില്‍ മുന്‍പേ തന്നെ ഇടം പിടിച്ചിരുന്നു. ഇത്തരത്തില്‍ ഉള്ള കവിതാ സൃഷ്ടികള്‍ രാഷ്ട്രീയഭേതമന്യേ സ്വാഗതം ചെയ്യുന്നതായി ഗോ രക്ഷാ സേനാ തലവന്‍ തേങ്ങാക്കൊല ന്യൂസിനോട് അഭിപ്രായപ്പെട്ടു. ഇത്തരം കവിത പ്രോത്സാഹിപ്പിക്കാനെന്ന വണ്ണം തങ്ങള്‍ കവിത രചയിതാവിനും അത് കയ്യടിച്ച് പ്രൊമോട്ട് ചെയ്ത അവതാരകനും പുരസ്‌കാരം സംഘടിപ്പിക്കാന്‍ പോകുന്നതായി അദ്ദേഹം അറിയിച്ചു. “സാധ്യമെങ്കില്‍, ഗോവിന്ദ ചാമി അവറുകളെ കൊണ്ട് പൊന്നാട അണിയിപ്പിക്കാനും പദ്ധതി അവിഷകരിക്കുന്നുണ്ട്. കേരളസര്‍ക്കാര്‍ സഹകരിക്കും എന്നാണ് വിശ്വാസം.” – അദ്ദേഹം പ്രതീക്ഷ പങ്കുവെച്ചു. പുരസ്കാര തീയതികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കും.

സാമിന്‍റെ വൈറല്‍ ആയ “സഖാവ്” കവിതയിലെ “കൊല്ല പരീക്ഷ എത്തിയിട്ടും ജയിലില്‍ കഴിയുന്ന സഖാവ്” പ്രസ്തുത ബലാത്സംഗ കേസിലെ പ്രതിയാണോ എന്നും നാനാ ഭാഗത്ത് നിന്നു  ചോദ്യങ്ങള്‍ ഉയരുന്നുണ്ട്! ഇതിനെ പറ്റിചര്‍ച്ച ചെയ്യാനും ചാനല്‍ റേറ്റിംഗ് കൂട്ടുന്നതിന്‍റെ ഭാഗമായും  ബ്രിട്ടാസിന്‍റെ ആഭിമുഖ്യത്തില്‍ “ബലാത്സംഗവും കാല്‍പ്പനികതയും” എന്ന വിഷയത്തില്‍ ജെ.ബി ജങ്ക്ഷനില്‍ ഒരു പരമ്പര തന്നെ കൈരളി അധികൃതര്‍ ആലോചിക്കുന്നുണ്ട്!