ദേശീയ ഗാനം പുകിലായി ; ബസ് മറിഞ്ഞ് യാത്രക്കാര്‍ക്ക് പരിക്ക്.
രതീഷിനെ “മികച്ച ദേശസ്നേഹി”യായി UNESCO തിരഞ്ഞെടുത്തതായി അഭ്യുഹങ്ങളും പ്രചരിക്കുന്നുണ്ട് തോപ്രാംകുടി : തീയറ്ററുകളില്‍ ദേശീയ ഗാനം നിര്‍ബന്ധമാക്കണമെന്ന സുപ്രീം കോടതി പ്രസ്താവന ചൂടുപിടിക്കുന്നതിനിടയില്‍ ഇതാ അമിത ദേശസ്നേഹം ബസ് അപകടത്തില്‍ കലാശിച്ചതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നു. തോപ്രാംകുടി – അമ്പാടിമുക്ക് റൂട്ടില്‍ ഓടുന്ന ” ഭാരതമാതാ” ബസ്സ് ആണ് അപകടത്തിലായത്.